ശബരിമല വിഷയം ഉന്നയിച്ച് പാർലമെൻറിലും പ്രതിഷേധം ശക്തം. ബിജെപി കോൺഗ്രസ് എംപിമാർ തമ്മിലുള്ള വാദപ്രതിവാദങ്ങൾ പാർലമെൻറ്നെ സംഘർഷഭരിതമാക്കി . കേരളത്തിന്റെ ക്രമസമാധാനത്തിനു വേണ്ടി കേന്ദ്രം നിയമം കൊണ്ടുവരണമെന്നാണ് കോൺഗ്രസ് എം പി കെ. സി വേണുഗോപാൽ ആവശ്യപ്പെട്ടത്. എന്നാൽ മതപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് ആണ് ഇക്കാര്യത്തിൽ ബിജെപി അംഗം മീനാക്ഷി ലേഖി വ്യക്തമാക്കിയത്. അതേസമയം കോടതിവിധി നടപ്പിലാക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നാണ് സിപിഎം അംഗം പി. കരുണാകരൻ മറുപടി നൽകിയത്. സഭയിൽ ശബരിമല വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ സ്പീക്കറെ സമീപിച്ചിരുന്നെങ്കിലും ശൂന്യവേളയിൽ അവതരിപ്പിക്കാനാണ് സ്പീക്കർ അനുമതി നൽകിയത്.